ഹാക്കർമാരിൽ നിന്നും രക്ഷപ്പെടാം

CyberCafe
0


ഇന്റർനെറ്റ് ഉപയോഗികുമ്പോ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. നമ്മുടെ സ്വകാര്യത നമ്മൾ തന്നെ സംരക്ഷിക്കണം. ഏതൊരു സോഷ്യൽ മീഡിയ ആപ്പുകളും ഇന്ന് ഹാക്കർമാർക് കേറി നോക്കാൻ ഒരു പ്രയാസവുമില്ല. നമ്മൾ വളരെ അധികം ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് പണി കിട്ടാൻ വേറെ ഒന്നും വേണ്ട. ഇതിനായി നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ച കാര്യങ്ങൾ ഉണ്ട്.


ഇതിനു ആദ്യം വേണ്ടത് സാമാന്യ ബോധം തന്നെ ആണ്. നമ്മുടെ ഫോൺ പലർക്കും സ്വന്തം മനസ്സ് പോലെയാണ്. നിങ്ങൾ ആരാണെന്നും എന്താണെന്നും ഏറ്റവും കൂടുതൽ അറിയാവുന്നത് നിങ്ങളുടെ ഫോണിന് തന്നെ ആണ്. അതുകൊണ്ടു തന്നെ നമ്മൾ വളരെ അധികം സൂക്ഷിക്കേണ്ടതുണ്ട്.


 നമ്മൾ ശ്രദിക്കേണ്ട അടിസ്ഥാന കാര്യം

  • പൊതുവായ സ്ഥലങ്ങളിൽ നമ്മുടെ മൊബൈൽ ഫോൺ അശ്രദ്ധെയോടെ വെക്കരുത്.ഇപ്പോഴും അത് നമ്മുടെ കയ്യിൽ തന്നെ വെക്കാൻ ശ്രദ്ധിക്കുക. പല ഹാക്കർമാർക്കും 5 മിനിറ്റ് പോലും വേണ്ട നമ്മുടെ ഫോണിൽ മാൽവെയർ കയറ്റി അത് ഹാക്ക് ചെയ്യാൻ.
  • വളരെ ലളിതമായ പാസ്‌വേഡ് നൽകാതെ അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ വരുന്ന പാസ്സ്‌വേർഡ് നൽകാൻ ശ്രമിക്കുക.
  • അധികം ആരും ശ്രദ്ധിക്കാതെ കാര്യം ആണ് ബ്ലൂടൂത്ത് വഴിയുള്ള ഹാക്കിങ്. നിർബന്ധമായും ആവശ്യമില്ലാത്തപ്പോൾ ബ്ലൂടൂത്ത്, വൈഫൈ, വൈഫൈ ഹോട്ട്സ്പോട്ട്  ഒക്കെ ഓഫ് ചെയ്ത വെക്കുക.
  • ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയുടെ ഒക്കെ ഡീറ്റെയിൽസ് കഴിയുന്നതും ഫോണിൽ സൂക്ഷിക്കാതിരിക്കുക, അഥവാ ഇനി സൂക്ഷിക്കണം എങ്കിൽ അതിനായി ഏതെങ്കിലും നല്ല ആപ്പുകൾ ഉപയോഗിക്കുക.

 

Tags

Post a Comment

0Comments
Post a Comment (0)